ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു; ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.  ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു. തിരക്കുകൾക്കിടയിലും തനിക്കു സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന്  മടിയുണ്ടായിരുന്നില്ല. സ്‌കൂട്ടറും ഹെലികോ‌പ്‍ടറും കാറും കാൽനടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കി. ജനസാഗരത്തിനു നടുവിലൂടെ അവസാന യാത്രയും അദ്ദേഹം ചിരിച്ചു കൊണ്ട് പൂർത്തിയാക്കുമെന്നും റോഷി അഗസ്റ്റിൻ ഫെസ്ബുക്കിലൂടെ അനുസ്‌‍മരിച്ചു.  ഫെസ്‌ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം ”സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും… ഇടുക്കിയില്‍ ഒരു പൊതുയോഗത്തിന് എത്തിയതാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ ആരാധ്യനായ…

Read More

“അസാധ്യമായി ഒന്നുമില്ലെന്ന് ജീവിതംകൊണ്ടു തെളിയിച്ച ഭരണാധികാരി”

കഠിനാധ്വാനത്തിനു തയാറാണെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്നു ജീവിതംകൊണ്ടു തെളിയിച്ച കര്‍മനിരതനായ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന് അസാധ്യമായത് ഒന്നുമില്ലെന്നു സഹപ്രവര്‍ത്തകര്‍ പോലും പറയുന്നു. ആരോപണങ്ങളില്‍ വീഴാതെ വികസനം മാത്രം ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദീര്‍ഘവീക്ഷണം കൈമുതലയുള്ള അപൂര്‍വം ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. 50 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ചെറുകിട പദ്ധതികള്‍ക്കു പുറമെ നിരവധി വന്‍കിട പദ്ധതികളാണ് അദ്ദേഹം നടപ്പാക്കുകയോ, തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളത്. വിഴിഞ്ഞം തുറമുഖം മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി വലിയ ആരോപണങ്ങള്‍ നേരിട്ട പദ്ധതിയാണ്…

Read More

പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്ര; ‘എതിരാളിയല്ല, സുഹൃത്താണ്’: വിലാപയാത്രയെ അനുഗമിച്ച് മന്ത്രി വാസവൻ

ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അലങ്കരിച്ച കെഎസ്ആർടിസി ബസ് കോട്ടയത്തേക്കു തിരിച്ചത്. ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയോടു യാത്രചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണു സർക്കാരിന്റെ പ്രതിനിധിയായി സഹകരണ റജിസ്‌ട്രേഷൻ മന്ത്രി വി.എൻ.വാസവനും വിലാപയാത്രയ്‌ക്കൊപ്പം ചേർന്നത്. എതിർത്തപ്പോഴും യോജിച്ച് നിന്ന് പ്രവർത്തിച്ചപ്പോഴുമൊക്കെ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നേതൃനിരയിലേക്ക് വന്നപ്പോൾ തികഞ്ഞ…

Read More

പുതുപ്പള്ളി ഹൗസിൽ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര; തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും രാവിലെ 7.15 ഓടെയാണ് വിലാപയാത്ര തുടങ്ങിയത്. മഴയെ അവഗണിച്ചു നൂറ് കണക്കിന് ആളുകളാണ്ത ങ്ങളുടെ പ്രിയ നേതാവിനെ ഒന്ന് അവസാനമായി കാണുവാൻ എത്തിയത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് ജന്മ നാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്ര ഒരുക്കിയിരിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാക്കൾ എല്ലാം യാത്രയിൽ അനുഗമിക്കുന്നുണ്ട്. “വീരാ, ധീരാ, ഉമ്മൻ ചാണ്ടി, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു…

Read More

ആരോടും ശത്രുതയില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി; വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ ജീവിതത്തിൽ ശത്രുക്കൾ ഒത്തിരി ഉണ്ടായിട്ടും ആരോടും ശത്രുത ഇല്ലാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുസ്മരിച്ചു. സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എന്നും ഉണ്ടാവും. ചെറുപ്പം മുതലേ ഉമ്മൻ ചാണ്ടിയുമായി അടുപ്പം ഉണ്ട്. ഒരു നേതാവ് വളർന്ന് വന്നാൽ താഴെയുള്ള ജനങ്ങളെ വിസ്മരിക്കും. എന്നാൽ ഉമ്മൻ ചാണ്ടി എന്നും താഴെ തട്ടിലെ സാധാരണക്കാർക്കൊപ്പമായിരുന്നു. അദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണെന്നും വെള്ളാപ്പള്ളി…

Read More

‘അച്ഛന്റെ മരണശേഷം വീട്ടിലെത്തിയത് മായാതെ മനസിലുണ്ട്’: ബിനീഷ് കോടിയേരി

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്നയാളാണ് ഉമ്മൻചാണ്ടിയെന്നും കോടിയേരിയോട് അത്രമേൽ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവാണെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. കോടിയേരി ബാലകൃഷ്മന്റെ മരണശേഷം ഉമ്മൻചാണ്ടി വീട്ടിലെത്തി ആശ്വസിപ്പിച്ചതും ബിനീഷ് ഓർക്കുന്നു. കൂടുതൽ എഴുതണമെന്നുണ്ടെങ്കിലും വാക്കുകൾ മുറിഞ്ഞുപോകുന്നുവെന്നും ബിനീഷ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മൻ ചാണ്ടി അങ്കിൾ… അച്ഛന്റെ മരണശേഷം വീട്ടിൽ…

Read More

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ വിശദമാക്കി. In the passing away of Shri Oommen Chandy Ji, we have lost a humble and dedicated leader who devoted his life to public service…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു….

Read More

ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു…

Read More

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി

ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മൻചാണ്ടിയോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. കഴിഞ്ഞ ദിവസമാണ് വൈറൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ…

Read More