ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലെ മുദ്രാവാക്യം വിളി; ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് എം വി ഗോവിന്ദൻ

ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ ഉണ്ടായ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് വിവാദമാക്കേണ്ട കാര്യമില്ല. എല്ലാവരും ചേർന്ന് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. അതിൽ ഉയർന്ന മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമാണ്. കാര്യത്തിൽ എടുക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച്…

Read More

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി…

Read More

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി…

Read More

മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ; വിവാദം വേണ്ടെന്ന് വി ഡി സതീശൻ

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ…

Read More

ഉമ്മൻ ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം

കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടത്തുന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിലാണ് ഇപ്പോൾ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി…

Read More

പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കെ മുരളീധരൻ

പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ കാര്യങ്ങളും പരിഗണിച്ച് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകും. സ്ഥാനാർഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവുമെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം ഉമ്മൻ‌ചാണ്ടിക്കെതിരായ തന്‍റെ പഴയ പ്രസംഗം സൈബർ ഇടങ്ങളിൽ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ലെന്നും ആ…

Read More

ഉമ്മന്‍ചാണ്ടിക്ക് വിട; പ്രിയനേതാവിന് ഇനി വിശ്രമം

മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങൾക്കും വിലാപയാത്രയ്ക്കുമൊടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ കേരളത്തിന്റെ പ്രിയ നേതാവിന് അന്ത്യവിശ്രമം. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും അന്ത്യാഞ്ജലി അർപ്പിച്ചത് നൂറുകണക്കിന് ആളുകൾ. പ്രിയനേതാവിന്റെ മൃതദേഹം കല്ലറയിൽ വയ്ക്കുമ്പോഴും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സജീവമായിരുന്നു. പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നെത്തി….

Read More

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മോശം പരാമർശം; നടൻ വിനായകനെതിരെ പരാതി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ . എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശം നടത്തിയത്. ”ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന്…

Read More

സമാനതകളില്ലാത്ത ജനത്തിരക്ക്: പുതുപ്പള്ളിയിലെ ഗതാഗത നിയന്ത്രങ്ങൾ അറിയാം

അവസാനമായി പ്രിയ നേതാവായ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ നാട് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് പുതുപ്പള്ളിയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ: 1. തെങ്ങണയില്‍നിന്ന് കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംക്‌ഷനില്‍നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകേണ്ടതാണ്. കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം, മണര്‍കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംക്‌ഷനില്‍നിന്നു കൊല്ലാട് ഭാഗത്തേക്കു പോകേണ്ടതാണ്.  2….

Read More

വിലാപയാത്ര സ്വന്തം തട്ടകത്തിൽ ; ജനനായകൻ ഉമ്മൻചാണ്ടിയുടെ സംസ്കാരം ഇന്ന്

ജനനായകന് വിടചൊല്ലാൻ തെരിവീഥികളിലേക്ക് കേരളം ഒഴുകിയെത്തി. ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ ഉറക്കമൊഴിഞ്ഞ് ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോ‍ഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 23ാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പുലർച്ചെ 5.30 തോടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. നിലവിൽ ഭൗതികശരീരം ചങ്ങനാശേരിയിലാണ്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച…

Read More