‘ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ ഗണേഷ് കുമാറിനുള്ളത് വലിയ പങ്ക്’; മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും

മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രംഗത്ത്.ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്.ഈ തീരുമാനത്തിൽ നിന്നും ഇടതു മുന്നണി പിന്മാറണം.മന്ത്രിമാരുടെ സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷെന്നും അദ്ദേഹം പറഞ്ഞു നവ കേരള സദസ്സ് തലസ്ഥാനത്തെത്തിയപ്പോൾ മുഖ്യമന്ത്രി പരിഹാസ്യനായി നിൽക്കുന്നു.നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി.ഏതെങ്കിലും ഒരു സാധാരണക്കാരന്‍റെ ദുരിതം മാറ്റാൻ സർക്കാരിനെ കഴിഞ്ഞുവോയെന്നും സതീശന്‍ ചോദിച്ചു.നവകേരള സദസിൽ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്.മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി…

Read More

എസ്.എഫ്.ഐ പ്രതിഷേധം: പൊതുമുതൽ നശിപ്പിച്ച കേസിൽ എം. സ്വരാജിനും എ.എ റഹീമിനും ഒരു വർഷം തടവ്

ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ എ.എ റഹീം എം.പിക്കും എം. സ്വരാജിനും ഒരു വർഷം തടവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ് വിധി പറഞ്ഞത്. 7700 രൂപ വീതം പിഴയും വിധിച്ചു. ഇരുവരും കുറ്റക്കാരെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്ക്കെതിരായ പ്രതിഷേധമാണ് കേസിനാധാരം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്….

Read More

സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷം, എത്ര തുള്ളിയാലും ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക്: വി.ഡി.സതീശൻ

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും. ഇടത് സർക്കാരിന് ഉമ്മൻചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും സതീശൻ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിഴിഞ്ഞം രാജ്യാന്തര…

Read More

ഉമ്മൻചാണ്ടി സാർ പോയപ്പോൾ ആ കുടുംബത്തിന് ഇമോഷണൽ സപ്പോർട്ടായിരുന്നു ആവശ്യം, സമയത്ത് അത് നൽകാൻ കഴിഞ്ഞു’; കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പരുക്കനായ കഥാപാത്രമെന്നാണ് ചാവേർ സിനിമയിലെ അശോകൻ വിശേഷിപ്പിക്കപ്പെടുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് അറിവും അനുഭവങ്ങളും നേടുക എന്നതാണ് പ്രധാനമെന്നും ആ യാത്രയിൽ വലിയ കഷ്ടപ്പാടുണ്ടെന്നും പക്ഷെ അതും താൻ ആസ്വദിക്കുന്നുവെന്നുമാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ‘സുന്ദരരും സുമുഖരുമായ കുറെയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളാണ് ഞാൻ. അത്തരം വേഷങ്ങൾ മാത്രം ചെയ്ത് അവിടെത്തന്നെ…

Read More

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 18ന് കെ ബി ഗണേഷ്കുമാർ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് അയച്ചു. പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിൻറെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചന്നത്.കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ…

Read More

ഉമ്മൻചാണ്ടിയുടെ ആത്മകഥ വായിക്കാൻ ധൈര്യമുണ്ടോ?; ഒരു ഭാഗമുണ്ട്, അത് വായിക്കണം; ജെയ്ക് 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥ വായിക്കാൻ ധൈര്യമുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വത്തോട് പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന്റെ ചോദ്യം. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലംസാക്ഷിയുടെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജെയ്ക് സി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോളാർകാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നു വരുത്തി തീർക്കാനുള്ള പൊതുബോധ നിർമ്മാണ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജെയ്ക് ചൂണ്ടിക്കാട്ടി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ 8 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി പൊതുയോഗങ്ങളെ…

Read More

‘ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി പിസി ജോർജ്

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകി. സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി…

Read More

സാമൂഹ്യദ്രോഹികൾ മൂലം അൽപ്പനാൾ അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു, ഉമ്മൻചാണ്ടി സാർ മാപ്പ്; ഷമ്മി തിലകൻ

സോളാർ പീഡന കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐ. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നതായി ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷമ്മി തിലകന്റെ കുറിപ്പ് ഉമ്മൻചാണ്ടി സാർ മാപ്പ്.. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം..; പ്രതികാരദാഹത്താൽ…

Read More

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കെതിരായ ഹർജി തള്ളി

സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി നൽകിയ ഹർജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇത് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പരാതിക്കാരിയുടെ ഹർജി. ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച സി.ബി.ഐ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്.

Read More

വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതി; സതിയമ്മക്കെതിരെ കേസ്

പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിൽ സതിയമ്മക്കെതിരെ കേസ്. വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. പുതുപ്പള്ളി വെറ്ററിനറി സെന്ററിൽ ജോലി ചെയ്തിട്ടില്ലെന്നും…

Read More