മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരുനൽകും; പ്രഖ്യാപനവുമായി മന്ത്രി എം.ബി രാജേഷ്

പുതുപ്പള്ളിയിൽ പുതുതായി പണികഴിപ്പിക്കുന്ന മിനി സിവിൽ സ്റ്റേഷന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നടത്തി. കമ്യൂണിറ്റി ഹാളിന് ഇ.എം.എസ്സിന്റെ പേര് നൽകുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇ.എം.എസ്സിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം വിദേശത്താണെന്നറിഞ്ഞു. അതിനാൽ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകാനുള്ള തീരുമാനം അദ്ദേഹത്തെ അറിയിക്കാൻ കഴിഞ്ഞില്ല. പുതുപ്പള്ളിയിലെ ഇ.എം.എസ് സ്മാരക ഹാളും ഉമ്മൻ…

Read More

ഉമ്മൻചാണ്ടി ജനകീയത മുഖമുദ്രയാക്കിയ അതുല്യനായ രാഷ്ട്രീയ നേതാവ് ; ജിദ്ദ ഒ ഐ സി സി

ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ത ജീ​വി​തം ന​യി​ക്കു​ക​യും ജ​ന​കീ​യ​ത മു​ഖ​മു​ദ്ര​യാ​ക്കു​ക​യും ചെ​യ്ത അ​തു​ല്യ​നാ​യ ഭ​ര​ണാ​ധി​കാ​രി​യും രാ​ഷ്​​ട്രീ​യ നേ​താ​വു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ്യന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം കാ​ലം പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു ജ്വ​ലി​ച്ചു​നി​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ന​ന്മ​യു​ടെ​യും ക​രു​ത​ലി​​ന്‍റെ​യും കാ​രു​ണ്യ​ത്തി​​ന്‍റെ​യും ആ​ൾ​രൂ​പ​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നെ​ന്നും 11 ല​ക്ഷം ആ​ളു​ക​ൾ​ക്ക് 242 കോ​ടി​യു​ടെ വി​വി​ധ​ങ്ങ​ളാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞ​ത് ജ​ന​മ​ന​സ്സി​ൽ മാ​യാ​തെ…

Read More

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:  കെ.സി വേണുഗോപാൽ

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. കോൺഗ്രസ് മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം…

Read More

‘ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ സർക്കാർ വിചാരിച്ചാൽ താഴ്ത്തിക്കെട്ടാനാവില്ല, പിണറായിക്ക് ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ്’; രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ പിണറായി സർക്കാർ വിചാരിച്ചാൽ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പിട്ടത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങൾക്ക് സഹായകരമായ രീതിയിൽ അദ്ദേഹം ചലിപ്പിച്ചു. നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. നാടിനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്കായി…

Read More

‘അക്രമിച്ചവരെപ്പോലും ചേര്‍ത്തുനിര്‍ത്തി’: ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കോടിയേരി

എത്രയേറെ അക്രമിക്കപ്പെട്ടാലും അക്രമിച്ചവരെ ചേർത്ത് പിടിച്ച് പോകാൻ സാധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കാണിച്ചു തന്ന വ്യക്തികളായിരുന്നു ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി. ജനമനസ്സുകളിൽ അടയാളപ്പെടുത്തിയ നേതാക്കളെ വിസ്മൃതിയിലേക്ക് പോകാൻ ജനങ്ങൾ സമ്മിക്കില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലേക്ക് എത്തുന്ന ജനവും അദ്ദേഹത്തോടുള്ള സ്നേഹവുമെന്ന് ബിനീഷ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സമാനതകൾ ഏറെയുള്ള നേതാക്കളായിരുന്നു എന്‍റെ അച്ഛനും ഉമ്മൻ ചാണ്ടി അങ്കിളും. വ്യക്തിപരമായി…

Read More

‘കുഞ്ഞൂഞ്ഞ്’ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്

കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അം​ഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്ന പ്രിയ കുഞ്ഞൂഞ്ഞിന്റെ ഓർമകളിലാണ് പുതുപ്പള്ളിയും കേരള സമൂഹവും. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടക്കും. തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും. 10…

Read More

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി; ‘അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട നിർമാണം’: കരൺ അദാനി

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി പറഞ്ഞ് അദാനി പോ‌ർട്സ് ആൻഡ് ഇക്കണോമിക് സോൺ സി ഇ ഒ കരൺ അദാനി. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി പറയുകയാണെന്ന് കരൺ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു കരൺ. ‘അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ…

Read More

വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: കെ. സുധാകരൻ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വ്വം തമസ്‌കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു ഡി എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക്…

Read More

ഉമ്മൻ ചാണ്ടി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

അ​ക്കാ​ദ​മി​ക വി​ജ​യ​ങ്ങ​ളും പ​ദ​വി​ക​ളും ല​ഭി​ക്കു​മ്പോ​ൾ പ്രോ​ത്സാ​ഹ​ന​വും മാ​ർ​ഗ​ദ​ർ​ശ​ന​വും ക​രു​ത​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ച മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ക്ക​ളെ​യും വി​സ്മ​രി​ക്ക​രു​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.ഇ​ൻ​കാ​സ് ഫു​ജൈ​റ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ വി​ത​ര​ണ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​സി.​ബി.​എ​സ്.​ഇ പ​ത്താം ത​രം പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 120ല​ധി​കം കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്‍റ് ജോ​ജു മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി….

Read More

‘ചർച്ചകൾ എല്ലാം ഉമ്മൻചാണ്ടിയുടെ അറിവോടെ’; ആരാദ്യം നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ

സോളാർ സമരം ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരാദ്യം ചർച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാൻ പല ഭരണവൈദഗ്ധ്യവും ഞങ്ങൾ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങൾ ഉറച്ച നിലപാടെടുത്തുവെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒത്തുതീർപ്പ് അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നോ എന്ന് പറയേണ്ടത് സിപിഎം ആണ്. ടിപി കേസുമായി സോളാർ കേസിനെ ബന്ധിപ്പിക്കുന്നത് ചില…

Read More