
ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച കേസ്; നടൻ വിനായകനെ ചോദ്യം ചെയ്ത് പൊലീസ് , ഫോൺ പിടിച്ചെടുത്തു
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച ചലച്ചിത്ര താരം വിനായകനെ പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്റെ ഫോൺ തെളിവായി പൊലീസ് പിടിച്ചെടുത്തു. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് ഈ രീതിയിൽ ഒരു ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്നായിരുന്നു വിനായകൻ പൊലീസിനോട് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു വിനായകൻ സമൂഹ…