‘ശബരിമലയിൽ ഇക്കുറി വെർച്വൽ ക്യൂ മാത്രം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.  മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല….

Read More

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി…

Read More

അര്‍ജുൻ മിഷൻ; അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം ഇന്ന് നദിയില്‍ പരിശോധന

മണ്ണിടിച്ചില്‍ ഉണ്ടായ ഷിരൂരില്‍ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാല്‍വസ്ഥ അനുകൂലമായല്‍ മാത്രം തെരച്ചില്‍ നടത്താനുള്ള നീക്കം. അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരില്‍ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.  അർജനായുള്ള തെരച്ചില്‍ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചില്‍ നിർത്തരുതെന്ന് അർജുന്റെ സഹോദരി…

Read More

കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വോട്ടർമാർ

കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടുക്കി-ദേവികുളം താലൂക്കിലെ ഇടമലക്കുടി. ആദിവാസി- മുതുവാൻ വിഭാഗക്കാർ ഇവിടെ താമസിക്കുന്നു. ആകെ 13 വാർഡുകൾ. കണക്കുകൾ അനുസരിച്ച് 656 വീടുകൾ ഇവിടെയുണ്ട്. ഇടമലക്കുടിയും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ 1041 പേരാണ് വോട്ട് ചെയ്യുന്നത്.  85 വ​യ​സി​നുമേൽ പ്രാ​യ​മു​ള്ളവർ വീ​ട്ടി​ൽ വോ​ട്ട് ചെ​യ്തു. ഇ​ട​മ​ല​ക്കു​ടി ട്രൈ​ബ​ൽ സ്കൂ​ൾ, മു​ള​കു​ത്ത​റ​ക്കു​ടി ക​മ്യൂ​ണി​റ്റി ഹാ​ൾ, പ​റ​പ്പ​യാ​ർ​ക്കു​ടി ഇ​ഡി​സി സെ​ന്‍റ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു ബൂ​ത്തു​ക​ളാ​ണ് പഞ്ചായത്തിലുള്ളത്.    516 പു​രു​ഷ വോ​ട്ട​ർ​മാ​രും 525 സ്ത്രീ ​വോ​ട്ട​ർ​മാ​രുമാണുള്ളത്. കു​ടി​ക​ളി​ലെ…

Read More

ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ട; മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം: പിണറായി വിജയൻ

രാജ്യം അപകടാവസ്ഥയിലാണെന്നും ഇതിന് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ടയാണ്. മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ആർഎസ്എസ് അജണ്ട. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെ’ന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. മോദിയുടെ വാഗ്‌ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ല. കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. നാനൂറ് സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി പറയുമ്പോൾ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇൻഡ്യ മുന്നണി…

Read More

തിരുത്തലിനു തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകും; ശ്രീകുമാരൻ തമ്പി

ഇടതു അനുകൂലികളായ എഴുത്തുകാർ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ഭയം കാണിക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനും തനിക്ക് മടിയില്ല. തിരുത്തലിനു തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ഞങ്ങൾ ചെയ്യുന്നതെല്ലാം സമ്മതിക്കണം ഇല്ലെങ്കിൽ തല്ലും കൊന്നുകളയും എന്നു പറയുന്നത് കമ്മ്യൂണിസം അല്ല. ജനാധിപത്യമല്ല. കലാകാരന് രാഷ്ട്രീയമാകാം. ഇന്നത്തെ ചുറ്റുപാടിൽ എതിർത്താൽ പാർട്ടിയുടെ തല്ല് കൊള്ളും. കമ്മ്യൂണിസത്തെ തകർക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ എന്ന് ലെനിൻ…

Read More

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തിലൂടെ മാത്രം: കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സില്‍…

Read More