കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ്; മാറ്റങ്ങൾ അറിയാം

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ വരുത്തി. ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള  ബസുകളിലെ  8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിന്റെ…

Read More

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ച് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു തുടങ്ങുന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അടിക്കടി കാണാം. ഇത്തരം പരസ്യങ്ങളിൽ പലതും വ്യാജമാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.  മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകി പൂർത്തിയാക്കിയാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം സമയത്ത് കിട്ടുമ്പോൾ കൂടുതൽ പണം മുടക്കാൻ തോന്നും. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം…

Read More

റെയിൽവേയിൽ പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ; ഐ-പേ പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിക്കൂ

ഓൺലൈനായി റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, കൺഫേം ചെയ്ത ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോലും പണം അകൗണ്ടിൽ നിന്ന് പോകും. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റ്ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഇത് സംഭവിക്കും. പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം റെയിൽവേയ്ക്കുണ്ട്. ഐആർസിടിസിയുടെ ഐ-പേ പേയ്മെന്റ് ഗേറ്റ്വേയിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ, ‘ഓട്ടോപേ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന്…

Read More

വർക്കലയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ​ഗോകുൽ. രാവിലെ മുറിക്കുളിൽ ​ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Read More

ഓണ്‍ലൈന്‍ ടാക്‌സി യാത്രാനിരക്ക് ഏകീകരിച്ച് കര്‍ണാടക ഗതാഗതവകുപ്പ്

ഓണ്‍ലൈന്‍ ടാക്‌സികളുടേയും സിറ്റി, എയര്‍പോര്‍ട്ട് ടാക്‌സികളുടേയും നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച് കര്‍ണാടക ഗതാഗതവകുപ്പ്. പുതിയ ഉത്തരവനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും മറ്റ് ടാക്‌സികള്‍ക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. തിരക്കേറിയ സമയങ്ങളില്‍ കൂടിയ തുകയീടാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളുടെ നടപടിക്കും വിലക്കുണ്ട്. രാത്രിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളീടാക്കുന്ന അധികനിരക്ക് 10 ശതമാനമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ടാക്‌സികളെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷത്തില്‍ താഴേ വിലയുള്ള വാഹനങ്ങള്‍ക്ക് ആദ്യ നാലു കിലോമീറ്ററിന് ചുരുങ്ങിയ നിരക്കായി നൂറുരൂപ ഈടാക്കാം. അധികംവരുന്ന ഒരോ കിലോമീറ്ററിനും 24…

Read More

എന്തൊരു നാറ്റക്കേസ്..!; 15,000 രൂപയ്ക്ക് പലചരക്ക് ഓർഡർ ചെയ്തു; കിട്ടിയതോ മനുഷ്യമലം

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതും സാധനങ്ങൾ തെറ്റായി ലഭിക്കുന്നതും സർവസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ സാധനങ്ങൾ മാറ്റിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ആണ് ചെയ്യുക. എന്നാൽ, ഓർഡർ ചെയ്ത സാധനങ്ങൾക്കു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്ന് ഏറ്റവും മോശം അനുഭവമുണ്ടായത്. 186 ഡോളറിനാണ് (ഏകദേശം 15,500 രൂപ) സ്മിത്ത് വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തത്. പാഴ്‌സൽ എത്തി തുറന്നുനോക്കിയപ്പോൾ…

Read More

ജനന മരണ സർട്ടിഫിക്കറ്റുകളും ഇനി ഓൺലൈനിൽ ; പുത്തൻ സംവിധാനം ഒരുക്കി സൗദി അറേബ്യ

സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ കൂടി ഡിജിറ്റൽവൽക്കരിച്ചു. വ്യക്തിഗത പോർട്ടലായ അബ്ഷിറിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലത്തിന് കീഴിൽ നടന്നു വരുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമാണ് പുതിയ സേവനങ്ങൾ.ആഭ്യന്തരമന്ത്രാലയമാണ് സേവനങ്ങളുടെ പ്രഖ്യാപനം നടത്തിയത്. ജനന മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും രജിസ്ട്രേഷൻ ചെയ്യുന്നതിനും പുതിയ സംവിധാനം പ്രയോജനപ്പെടുത്താം. സ്വദേശികൾക്കും വിദേശികൾക്കും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനും ഉപയോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കി…

Read More

ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്. പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു.  ബുധൻ രാത്രി എട്ടരയ്ക്കാണ് റിസോർട്ടിനു സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റോഷ് ഏറെ നാളായി ഓൺലൈൻ റമ്മി കളിയിൽ അടിമയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും…

Read More

മരിച്ചവരെ വിടാതെ ഓൺലൈൻ ലോൺ ആപ്പ്; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്നും അയച്ചു

ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ്  കേസ് എടുത്തിട്ടുണ്ട്.  എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല്…

Read More

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്; പിഴ ഓണ്‍ലൈൻ വഴി സ്വീകരിക്കില്ല

കുവൈത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അമിത വേഗതക്കും ഭിന്നശേഷിക്കാരുടെ സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ഗതാഗത പിഴകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകര്‍ ട്രാഫിക് വിഭാഗത്തിന്‍റെ ബന്ധപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗതാഗത പിഴകള്‍ തീര്‍പ്പാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗത, റെഡ് ലൈറ്റ് ക്രോസിംഗുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട്തന്നെ നിയമ ലംഘനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ ഫൈനുകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന പ്രവാസികള്‍ യാത്രക്ക് മുമ്പായി…

Read More