
അസമിൽ 2200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; പിന്നില്‍ 22-കാരന്
അസമിൽ വൻ സാമ്പത്തിക തട്ടിപ്പ്. നിക്ഷപം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് അസമിൽ 22,000 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടന്നതെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ പണം തട്ടിയ ബിഷാല്‍ ഫുക്കാനെയും ഇയാളുടെ മാനേജര്‍ ബിപ്ലബിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണു പോലീസ് നൽകുന്ന സൂചന. നിക്ഷേപം നടത്തിയാല്‍ രണ്ടുമാസത്തിനുള്ളില്‍ 30 ശതമാനത്തിലേറെ ലാഭമാണ് വാഗ്ദാനംചെയ്തിരുന്നത്. അസം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായെന്നാണ് വിവരം. നാലു വ്യാജ…