
മനുഷ്യ തലയോട്ടികൾ സമൂഹ മാധ്യമങ്ങൾ വഴി വിൽപനയ്ക്ക് ; യുവാവിനെ അറസ്റ്റ് ചെയ്ത് എഫ് ബി ഐ
മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 39കാരനായ ജയിംസ് നോട്ടിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 40 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. എഫ് ബി ഐ ഏജന്റുമാര്‍ ജെയിംസ് നോട്ടിന്റെ വീട്ടിലേക്ക് ഒരു സര്‍ച്ച് വാറന്റുമായി എത്തി നടത്തിയ പരിശോധനയിലാണ് തലയോട്ടികളും അസ്ഥികളും കണ്ടെടുത്തത്. വീട്ടില്‍ എത്തിയപ്പോള്‍ ഇവിടെ ആരൊക്കെ ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഞാനും എന്റെ മരണപ്പെട്ട സുഹൃത്തുക്കളും മാത്രമാണെന്നാണ് ജെയിംസ് മറുപടി നല്‍കിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ…