ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതൽ

മസ്കത്തിലെയും പരിസര പ്രദേങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ജനുവരി 21മുതൽ ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ ആണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു.ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24ആണ്. 2024 ഏപ്രിൽ ഒന്നിന്…

Read More

ഹജ്ജ്; ഒമാനിൽ നിന്നുള്ള ഓൺലൈൻ രജിസ്ട്രേഷൻ 21 മുതൽ ആരംഭിക്കും

ഒമാനിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 21 മുതൽ ആരംഭിക്കും. ഒമാനി പൗരൻമാർക്കും താമസകാർക്കും മാർച്ച് നാലുവരെ ഓൺലൈനായി രജിസ്ട്രർ ചെയ്യാമെന്ന് എൻഡോവ്‌മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വാട്ട വർധിക്കുന്നത് കൂടുതൽ പ്രവാസികൾക്ക് ഹജ്ജിന് പോവാൻ അവസരം ലഭിക്കും. കഴിഞ്ഞ വർഷം ആദ്യം 6000 പേർക്കായിരുന്നു ഒമാനിൽ…

Read More