
യുഎഇയിൽ ഇന്നും മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം
യുഎഇയുടെ വിവിധ ഇടങ്ങളിൽ ഇന്നും ശക്തമായ മഴ. ഇന്നലത്തേതിന് സമാനമായി ഇന്നും ശക്തമായ മഴയാണ് വിവിധ എമിറേറ്റുകളിൽ പെയ്തത്. അൽ ഐനിൽ ആലിപ്പഴ വർഷവും ഉണ്ടായി. ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യവ്യാപകമായി ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ സ്കൂൾ, യൂനിവേഴ്സിറ്റി, നഴ്സറി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം അനുവദിക്കണമെന്ന് നിർദേശം. സ്വകാര്യ സ്ഥാപനങ്ങൾക്ക് നോളജ്…