
ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് ; ഭർത്താവിന് ഒന്നരക്കോടി രൂപയുടെ കടബാധ്യത, ഭാര്യ ജീവനൊടുക്കി
ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവ് ഒന്നരക്കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതിനു പിന്നാലെ ജീവനൊടുക്കി ഭാര്യ. ബംഗളൂരുവിലാണ് സംഭവം. സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ദര്‍ശന്‍ ബാലുവാണ് കടബാധ്യത വരുത്തിവെച്ചത്. പിന്നാലെ കടക്കാര്‍ വീട്ടിലെത്തി ഭീഷണി ഉയര്‍ത്തിയതോടെയാണ് 24 കാരിയായ ഭാര്യ രഞ്ജിത ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താനും ഭര്‍ത്താവും പണമിടപാടുകാരില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച്…