
വിദ്യാർഥികൾക്കുള്ള കൺസെഷന് സ്‌കൂളിൽനിന്ന് പണമടയ്ക്കാം; കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നേരിട്ട് എത്തേണ്ട
കെ.എസ്.ആർ.ടി.സി ബസിലെ വിദ്യാർഥി യാത്രാ ആനുകൂല്യത്തിന് വിദ്യാലയങ്ങൾ വഴി ഓൺലൈനായി ഇനി പണമടയ്ക്കാം. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നേരിട്ട് എത്തേണ്ടതില്ല. കൺസെഷൻ കാർഡ് വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന വിധത്തിൽ സംവിധാനം പരിഷ്‌കരിച്ചു. അംഗീകാരമുള്ള സ്ഥാപനങ്ങളെല്ലാം കെ.എസ്. ആർ.ടി.സിയുടെ വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്യണം. വിദ്യാലയങ്ങൾ നൽകുന്ന പട്ടിക കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പരിശോധിച്ച് കൺസെഷന് അംഗീകാരം നൽകും. ഈ പട്ടികയിൽപെട്ടവർക്ക് വിദ്യാലയങ്ങൾ വഴി ഓൺലൈനായി പണം അടയ്ക്കാം. ഭാവിയിൽ കൺസെഷൻ കാർഡുകൾ ആർ.എഫ്.ഐ.ഡി സംവിധാനത്തിലേക്ക് മാറും. അക്കാദമിക് കലണ്ടർ അനുസരിച്ച് മാത്രമേ…