അധ്യാപികയുടെ നിർദേശ പ്രകാരം സഹപാഠി വിദ്യാർത്ഥിയെ മർദിച്ച സംഭവം; വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശ പ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠികൾ മർദിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്ന് ഖാർഗെ വിമർശിച്ചു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ ഇത്തരക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക ഹിന്ദു സഹപാഠികളെ കൊണ്ട് മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്ത് തല്ലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗൃഹപാഠം ചെയ്യാതിരുന്നതാണ് കുറ്റം….

Read More