സൈനബ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് ശരത്. ഗൂഡല്ലൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ശരത് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും സൈനബയുടെ മാല ഉള്‍പ്പെടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് തട്ടിയെടുത്ത…

Read More

മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക വീട്ടിലെത്തി കൈമാറി

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ 87കാരി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിയുടെ പ്രതിഷേധം വൻ വാർത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധവുമായി സിപിഎമ്മും അവരുടെ മുഖപത്രവും രംഗത്തിറങ്ങിയിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു…

Read More

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു; മരണം നാലായി

കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി ആണ് ഇന്നു രാവിലെ മരിച്ചത്. 61 വയസ്സായിരുന്നു. സ്‌ഫോടനത്തില്‍ 80 ശതമാനം പൊള്ളലേറ്റ മോളി ജോയി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. 12 വയസ്സുള്ള കുട്ടി അടക്കം മൂന്നു പേരാണ് നേരത്തെ മരിച്ചത്. 

Read More

ഇലന്തൂർ നരബലി കേസ്; പ്രോസിക്യൂഷനെ നിയമിക്കാതെ സർക്കാർ

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്….

Read More

ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ്; തമിഴ്നാട്, കേരള, ബംഗാൾ നിയമസഭകളെ പിരിച്ചു വിടുമോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി

 ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കിയാൽ ഡിഎംകെയ്ക്കു മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും അത് ‘വൺ മാൻ ഷോ’ ആയി മാറുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.  ഇന്ത്യ എന്ന വാക്ക് ഇന്ന് പലരെയും ഭയപ്പെടുത്തുന്നു. ഇന്ത്യ എന്ന പേര് പറയാൻ ബിജെപിക്ക് നാണവും ഭയവുമാണ്. ഇതിൽ ഭയന്നാണ് ‘ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ്’ സാഹചര്യം സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാഡിഎംകെ ഭരണകക്ഷിയായിരുന്നപ്പോൾ ഈ…

Read More

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ശശി തരൂർ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അത് അത്രവേഗം സാധ്യമാകില്ലെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ”ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമാണോ എന്നതാണ് ചോദിക്കുന്നത്. ഓരോ തവണയും തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഭയങ്കര ചെലവല്ലേ, എല്ലാ ആറു മാസം കൂടുമ്പോഴും തിരഞ്ഞെടുപ്പ് വരും, പെരുമാറ്റച്ചട്ടം നിലവിൽവരും, ഭരിക്കാൻ സാധിക്കില്ല. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാൽ എന്നു തുടങ്ങിയ വാദങ്ങളൊക്കെ…

Read More

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് വൺ ഡേ ടെസ്റ്റ് ജൂലൈ 17 മുതൽ ആരംഭിക്കും

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വൺ ഡേ ടെസ്റ്റുമായി റാസൽഖൈമ എമിറേറ്റും. നേരത്തെ ഷാർജയും വൺ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അധികൃതർ വ്യക്തമാക്കുന്നു. ജൂലൈ 17 തിങ്കളാഴ്ച മുതലായിരിക്കും വൺ ഡേ ടെസ്റ്റ് ആരംഭിക്കുക. ഈ വർഷം അവസാനം വരെ ഈ പദ്ധതി തുടരുമെന്ന് അധികൃകർ അറിയിച്ചു. പദ്ധതി കാലാവധി അടുത്തവർഷത്തേക്ക് നീട്ടുന്ന കാര്യം ഈ വർഷം അവസാനം തീരുമാനിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്….

Read More

പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊടുമൺ സ്വദേശി മണി (57) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കൊടുമൺ സ്വദേശിനി സുജാതയും (50) ഇന്നു രാവിലെ മരിച്ചിരുന്നു. ഇന്നലെയും എലിപ്പനി നിമിത്തം ഒരു മരണം ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശി രാജന്‍ (60) എന്നയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Read More