
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ‘ജനാധിപത്യവിരുദ്ധ പരിഷ്‌കരണം’, പ്രമേയം പാസാക്കി നിയമസഭ
കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലവാധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പാർലമെന്റിന്റെ കാലാവധിയോടും തിരഞ്ഞെടുപ്പിനോടും ചേർന്നുനിൽക്കുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇത്തരത്തിൽ വെട്ടിച്ചുരുക്കാമെന്നും നിർദേശമുണ്ട്. ഈ നടപടി സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള…