
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഉന്നതതലസമിതി യോഗം 23ന് ചേരും
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ഉന്നതതലസമിതിയുടെ യോഗം പാർലമെന്റ് സമ്മേളനത്തിനുശേഷം 23ന് ചേരും. ഇതോടെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചയാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ റാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡൽഹിയിലുണ്ടാകണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. എല്ലാ…