
ഏകദിന പഠനയാത്ര സംഘടിപ്പിച്ചു
സമസ്ത ബഹ്റൈൻ അത്തദ്കീർ ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് സമസ്ത മനാമ ഏരിയ ‘പവിഴ ദ്വീപിലെ ചരിത്രഭൂമിയിലൂടെ’ ശീർഷകത്തിൽ ഏകദിന പഠന യാത്ര സംഘടിപ്പിച്ചു. ബഹ്റൈനിലെ ചരിത്ര ശേഷിപ്പുകളിൽ ഇസ്ലാമിക പാരമ്പര്യത്തിന്റെ പ്രാതിനിധ്യത്തെ അറിയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു യാത്ര സംഘടിപ്പിച്ചത്. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങളുടെ പ്രാർഥനയോടെ തുടക്കം കുറിച്ച യാത്രക്ക് എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി മെംബർ അറക്കൽ അബ്ദുറഹ്മാൻ നേതൃത്വം നൽകി. ഗൾഫ് മേഖലയിലെ ആദ്യത്തെ എണ്ണ കിണർ, ട്രീ ഓഫ് ലൈഫ്, ബഹ്റൈൻ കോട്ട,…