വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്; അവസാന തീയതി നീട്ടി
സ്റ്റാർട്ടപ്പുകൾക്കും സോഷ്യൽ മീഡിയ കണ്ടന്റ് നിർമാതാക്കൾക്കും മികച്ച നിക്ഷേപം കണ്ടെത്താൻ അവസരമൊരുക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ മൂന്നാം എഡിഷനിലേക്ക് ആശയങ്ങൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ അഞ്ചു വരെ നീട്ടി. നേരത്തേ സെപ്റ്റംബർ 20നായിരുന്നു അവസാന തീയതി. അടുത്ത വർഷം ജനുവരി 11 മുതൽ 13 വരെ ദുബൈയിലാണ് പരിപാടി നടത്തുന്നത്. വൻകിട നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ കണ്ടന്റ് നിർമാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണിത്. ന്യൂ മീഡിയ അക്കാദമിയാണ് മത്സരത്തിന്റെ…