
ഐ.എഫ്.എ ഓണപ്പൂരം സീസൺ 2 ഒക്ടോബറിൽ
അബൂദബിയിൽ സാമൂഹിക സാംസ്കാരിക കല കായിക രംഗത്ത് പ്രവർത്തിക്കുന്ന ഐ.എഫ്.എയുടെ (ഐഡിയൽ ഫ്രണ്ട്സ് ഓഫ് അബൂദബി) മെഗാഷോ ഓണപ്പൂരം സീസൺ 2 ഒക്ടോബർ 13 ഞായറാഴ്ച അബൂദബി മുസഫ ഷൈനിങ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷത്തിൽ വടംവലി, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള കലാപരിപാടികൾ, അസുര ബാൻഡിന്റെ 28 പേരടങ്ങിയ ശിങ്കാരി ഫ്യൂഷൻ ആൻഡ് നാടൻ പാട്ടുകൾ തുടങ്ങിയ വിപുലമായ പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രോഗ്രാമിന്റെ ഒഫീഷ്യൽ ലോഞ്ചിങ് അബൂദബി ബി.ബി.സി…