ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ എന്ത് ഓണസദ്യ, വീട്ടിലുണ്ടാക്കാം, അടിപൊളി സ്വാദിൽ

ശർക്കര വരട്ടി ഇല്ലാതെ എന്ത് ഓണസദ്യ അല്ലേ?. ശർക്കര വരട്ടി ഉണ്ടാക്കാൻ അറിയില്ലെങ്കിൽ വിഷമിക്കേണ്ട. എളുപ്പത്തിൽ നല്ല അടിപൊടി ശർക്കര വരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുളള സാധനങ്ങൾ പച്ച ഏത്തയ്ക്ക ശർക്കര പാണിയാക്കിയത് എണ്ണ ഉപ്പ് വെള്ളം ജീരകം, ചുക്ക്, ഏലയ്ക്ക – പൊടിച്ചത്. പഞ്ചളാര, അരിപ്പൊടി തയാറാക്കുന്ന വിധം പച്ച ഏത്തയ്ക്ക് തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി മുറിക്കണം. അതിന് ശേഷം കുറുകെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വെക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി…

Read More

ഓണം സീസൺ; ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മൊബൈല്‍ ലാബുകളടക്കം ചെക്ക് പോസ്റ്റുകളില്‍…

Read More

ഓണം സീസൺ; ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മൊബൈല്‍ ലാബുകളടക്കം ചെക്ക് പോസ്റ്റുകളില്‍…

Read More

ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശമദ്യം വിതരണം; കൂപ്പണടിച്ച് വിറ്റയാള്‍ എക്‌സൈസ് പിടിയില്‍

തിരുവോണം ബമ്പര്‍ എന്നപേരില്‍ ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍. ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും…

Read More

കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി; കേരളത്തിന് ഓണ സമ്മാനവുമായി കേന്ദ്രം

ഓണക്കാലത്തെ യാത്ര ദുരിതം പരിഹരിക്കാൻ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി കേന്ദ്രം അനുവദിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.എറണാകുളം – വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി. കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയിൽ രണ്ട് ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്. പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ്‌രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിച്ചതായും എംപി അറിയിച്ചു. അതേസമയം എന്നുമുതൽ ട്രെയിനുകൾ സ്ഥിരമായി ഓടി തുടങ്ങുമെന്നതിൽ ദക്ഷിണ റെയിൽവേയാകും തീരുമാനമെടുക്കുക

Read More

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി; ഓണത്തിന് ജീവനക്കാർ വിശന്നിരിക്കരുത്

കെഎസ്ആർടിസി ജീവനക്കാർ ഓണത്തിന് പട്ടിണി കിടക്കാൻ ഇടവരരുതെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് കൊടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂലൈയിലെ പെൻഷനും ഉടൻ വിതരണം ചെയ്യണം. ജൂലൈയിലെ ശമ്പളം ആദ്യ ഗഡു നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പരാമർശിച്ചു. 130 കോടി രൂപ സർക്കാർ നൽകിയാൽ രണ്ടുമാസത്തെ മൊത്തം ശമ്പളവും നൽകാനാകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ജൂണിലെ ശമ്പളം നൽകിയെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. അതേസമയം, കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം…

Read More

കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സ്ഥിതി; ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ല , വിമർശനവുമായി രമേശ് ചെന്നിത്തല

ഇത്തവണ ഓണത്തിന് മാവേലി കേരളത്തിലേക്ക് വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് വിലകയറ്റത്തിനെതിരെ ഐ എൻ ടി യു സി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി…

Read More

ഓണത്തിന് വാതില്‍; രണ്ടാമത്തെ ടീസര്‍

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനുസിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ റിലീസായി. ഓണക്കാലത്ത് കുടുംബസമേതം കാണാന്‍ ‘വാതില്‍’ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, അഞ്ജലി, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം…

Read More

60 ലക്ഷത്തോളം പേർക്ക് ക്ഷേമപെൻഷൻ ഈ മാസം; അനുവദിച്ചത് 1762 കോടി; മുഖ്യമന്ത്രി പിണറായി വിജയൻ

ഓണത്തിന് മുന്നോടിയായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 60 ലക്ഷം ഗുണഭോക്താക്കൾക്കാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുക. ഇതിനായി  1,762 കോടി രൂപയാണു സർക്കാർ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.  ഓണസമ്മാനമായി രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളാണ് വിതരണം ചെയ്യുക. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും ക്ഷേമനിധി ൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. ഈ മാസം രണ്ടാമത്തെ ആഴ്ച മുതൽ വിതരണം…

Read More

സംസ്ഥാനത്ത് അരി വില കുതിക്കുന്നു;15 മുതൽ 20 ശതമാനം വരെ വർധനവ്

സംസ്ഥാനത്ത് വിവിധ അരി ഇനങ്ങളുടെ വിലയില്‍ 20 ശതമാനം വരെ വർധനവുണ്ടായി. ഓണം ആകുമ്പോഴേക്കും ഇനിയും വില വർധിക്കാനാണ് സാധ്യത.സംസ്ഥാനത്ത് അരിയുടെ വിലയിൽ കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 15 മുതൽ 20 % വരെ വർധനവാണ് ഉണ്ടായത്. മലബാർ ജില്ലകളില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂർജഹാൻ അരിക്ക് 10 രൂപയാണ് വർധിച്ചത്. ഒന്നര മാസം മുൻപ് 37 മുതൽ 38 രൂപവരെ ഉണ്ടായിരുന്ന നൂർജഹാൻ അരിക്ക് 39 മുതൽ 40 രൂപവരെയാണ് ഇപ്പോഴത്തെ വില….

Read More