
ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐഎഎസ്: കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്ന് എൻ പ്രശാന്ത്
കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐഎഎസ് പരസ്യ പ്രതികരണം ശക്തമായി തുടരുന്നു. ‘ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്. ‘ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന്…