
വിശ്വഭാരതിസർവകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് ടാഗോറിനെ ഒഴിവാക്കി
വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാഫലകത്തിൽനിന്നും സ്ഥാപകൻ രവീന്ദ്രനാഥ ടാഗോറിൻറെ ഒഴിവാക്കിയത് വിവാദമാകുന്നു. നെഹ്റുവിന് പിന്നാലെ ടാഗോറിനെയും ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് വിമർശിച്ചു. നെഹ്റുവിനെയും ടാഗോറിനെയും താരതമ്യം ചെയ്യുന്നത് ടാഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി തിരിച്ചടിച്ചു. വിശ്വഭാരതി സർവകലാശാല നിലനിൽക്കുന്ന ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക നഗരമെന്ന് സൂചിപ്പിക്കുന്ന ഫലകം കഴിഞ്ഞമാസമാണ് അധികൃതർ സ്ഥാപിച്ചത്. ഫലകത്തില് ആചാര്യനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപാചാര്യയായി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേര് മാത്രമാണുള്ളത്. സർവകലാശാല സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിനെ ഫലകത്തിൽനിന്നും…