ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സാമുദായിക സംവരണം കുറയില്ല: മന്ത്രി

മുസ്‌ലിം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ പിഎസ്‌സി മുഖേനയുള്ള നിയമനങ്ങളിൽ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ.ബിന്ദു.  നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ സാമുദായിക സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്ക് അർഹമായ…

Read More