
‘ഇൻഡ്യ’ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും’; ഖാർഗെ
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ രാജിയില്‍ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു.പോകുന്നവരെല്ലാം പോകട്ടെ, ‘ഇൻഡ്യ’ സഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം, നിതീഷിൻ്റെ എൻഡിഎ പ്രവേശനത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. അതിനിടെ ഓപ്പറേഷൻ താമരയ്ക്കുള്ള നീക്കങ്ങളും നടക്കുന്നതായാണ് സൂചന. ,കോൺഗ്രസ് എംഎൽഎമാരിൽ പലരെയും ബന്ധപ്പെടാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു. 19 എം.എല്‍.എമാരാണ് ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത്.അതില്‍ 10 എം.എല്‍എമാരുമായി ബി.ജെ.പി ആശയവിനിമയം നടത്തിയെന്ന…