
‘സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാന്‍ എളുപ്പം കഴിയും’; എംടിയെക്കുറിച്ച് നടൻ മോഹന്‍ലാല്‍
എംടിയുടെ പല കൃതികളും പല ആവര്‍ത്തി വായിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍. ഇപ്പോഴും വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകള്‍ വായിക്കുന്നതും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും മനോഹരമായ ദൃശ്യാനുഭവമാണ്. സാറിന്റെ സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാന്‍ എളുപ്പം കഴിയും എന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരിക്കല്‍ മുംബൈയില്‍ വച്ചുനടന്ന ചടങ്ങില്‍ തന്നെപ്പറ്റി എംടി പറഞ്ഞത് വലിയ അവാര്‍ഡുകളേക്കാള്‍ ഉയരമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഞാനവതരിപ്പിച്ച എംടി കഥാപാത്രങ്ങളെല്ലാം എനിക്കു പ്രിയപ്പെട്ടതാണ്. ‘ഉയരങ്ങളി’ലെ ആന്റി ഹീറോ ആയ ജയരാജിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ക്ലൈമാക്‌സില്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ‘തോല്‍ക്കാന്‍…