
ഒരു പാർട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല; ഡല്‍ഹി മദ്യനയക്കേസിൽ സുപ്രീംകോടതി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ വ്യക്തത വരുത്തി സുപ്രീംകോടതി. ” ഈ കേസിൽ ഒരു രാഷ്ട്രീയപാർട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല. തീർത്തും നിയമപരമായ ചോദ്യമാണ് ഉന്നയിച്ചത്” – സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നോട് ഉന്നയിച്ച ചോദ്യത്തിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ ആം ആദ്മി പാർട്ടിക്കു (എഎപി) ഗുണം ലഭിച്ചെങ്കിൽ എന്തുകൊണ്ടാണ് പാർട്ടിക്കെതിരെ കുറ്റം ചുമത്താത്തതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം….