ഭീകരവാദികൾ ഇസ്രയേൽ; ഇന്ത്യ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ അംബാസഡർ

ഇസ്രയേലിൽ അതിർത്തി കടന്ന് ആക്രമിച്ച ഹമാസിൻറേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനോട് വിയോജിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹൈജ. പലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടു. പലസ്തീനെ പിന്തുണയ്ക്കുന്നതിൽ ലോകത്തെ നയിച്ചത് ഇന്ത്യയാണ്. മഹാത്മാ ഗാന്ധിയുടെ നയം ഇന്ത്യ തുടരുകയാണ് വേണ്ടത്. പരമാധികാര പലസ്തീൻ വേണം എന്ന നയം ഇന്ത്യ ആവർത്തിച്ചത് കണ്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത…

Read More

കാനഡ ഇങ്ങനെ പെരുമാറുന്നതിൽ അദ്ഭുതം: ശശി തരൂർ

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളിൽ പ്രതികരണവുമായി യുഎൻ മുൻ അണ്ടർ സെക്രട്ടറി ജനറലും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപി രംഗത്ത്. ഖലിസ്ഥാൻ വാദികളായ ആളുകളോടുള്ള കാനഡയുടെ സമീപനം പുനഃപരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. കാനഡയിലെ ചില രാഷ്ട്രീയ സാഹചര്യങ്ങളാണ്, ഇന്ത്യയും കാനഡയും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദാന്തരീക്ഷം തകർത്തതെന്ന് തരൂർ അഭിപ്രായപ്പെട്ടു. കാനഡയിലെ ഭരണകൂടം ഇത്തരത്തിൽ പെരുമാറുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും തരൂർ പറഞ്ഞു. ‘കാനഡയിലേക്കുള്ള കുടിയേറ്റക്കാർ കനേഡിയൻ പൗരന്മാരായി മാറുകയും, അതേസമയം കനേഡിയൻ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാതിരിക്കുകയും…

Read More