ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ; കർഫ്യൂ ഏർപ്പെടുത്തി

മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ. ജൽന ജില്ലയിലെ തീർഥപുരി നഗരത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് ചൗക്കിലാണ് എംഎസ്ആർടിസി ബസ് കത്തിച്ചത്. മറാഠ സംവരണ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. ജൽനയിൽ 10 ദിവസമായി നിരാഹാര സമരത്തിലാണ് ജരാങ്കെ പാട്ടീൽ. മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിക്കുന്ന പാട്ടീൽ, എല്ലാ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ സംവരണം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. അക്രമസംഭവങ്ങളെ തുടർന്ന് ജൽന ജില്ലയിൽ എംഎസ്ആർടിസി…

Read More