
സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്സസ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലും ഗ്രഹണം നേരിട്ടു കാണാനാകും….