കോണ്‍ഗ്രസിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യറാലി 23ന്

പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വൻ റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഈ മാസം 23-ന് വൈകുന്നേരം 4.30-നാണ് റാലി. എല്ലാ മതേതര – ജനാധിപത്യ വിശ്വാസികളേയും റാലിയില്‍ അണിനിരത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എം.പി. എം.കെ. രാഘവൻ ചെയര്‍മാനും ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെ.പി.സി.സി. രൂപം നല്‍കിയിട്ടുണ്ട്. ‘നിരപരാധികളായ പാലസ്തീൻകാരെയാണ് അവരുടെ മണ്ണില്‍ ഇസ്രയേല്‍…

Read More