
‘ഒമേഗൾ’ വിട!; രാജകീയം, ആ ഭൂതകാലം
ജനപ്രിയ പ്ലാറ്റ്‌ഫോമായ ഒമേഗൾ പ്രവർത്തനം അവസാനിപ്പിച്ചു. അധികച്ചെലവും കമ്പനി കൈകാര്യം ചെയ്യുന്നതിലെ കടുത്ത സമ്മർദ്ദവുമാണ് ഒമേഗൾ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വെല്ലുവിളികളിലൂടെയാണ് ഒമേഗൾ കടന്നുപോകുന്നതും അടച്ചുപൂട്ടൽ അല്ലാതെ മറ്റു മാർഗങ്ങൾ മുന്നിലില്ലെന്നും ഉടമയായ ലീഫ് കെ. ബ്രൂക്‌സ് പറഞ്ഞു. സെമിത്തേരിയിൽ പേരു കൊത്തിവയ്ക്കുന്ന കല്ലിൽ ഒമേഗളിൻറെ ലോഗോ ആലേഖനം ചെയ്തുള്ള ചിത്രം പങ്കുവച്ചാണ് പ്രവർത്തനം നിർത്തുന്നതായുള്ള പ്രഖ്യാപനം നടത്തുന്നത്. സാമ്പത്തികമായും മാനസികമായും തുടർന്നുപോകാനാവില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. സൈബർ ദുരുപയോഗത്തെ ചെറുക്കുന്നതിൽ കമ്പനി പലപ്പോഴും പരാജയപ്പെട്ടെന്നും അവർ…