ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്…

Read More

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സംവിധായകൻ ഒമർ ലുലുവിന് എതിരെ ബാലാത്സംഗ കേസ്

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള…

Read More

‘അനീഷിനെ ചീത്ത വിളിച്ച സംവിധായകൻ താനല്ല’: ഒമർ ലുലു

സിബി മലയില്‍ സംവിധാനം ചെയ്ത ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അനീഷ് സിനിമയിൽ അരങ്ങേറിയത്. മുപ്പത്തിയെട്ടുകാരനായ അനീഷ് ഏറ്റവും അവസാനം സുപ്രധാനമായൊരു വേഷം ചെയ്തത് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമയിലാണ്. കല്യാണിയുടെ കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് അനീഷ് അഭിനയിച്ചത്. സോഷ്യൽമീഡിയയിലും വളരെ ആക്ടീവായ അനീഷ് കഴിഞ്ഞ ​ദിവസം നൽകിയൊരു അഭിമുഖം വലിയ രീതിയിൽ‌ ചർച്ചയായിരുന്നു. സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള അനുഭവങ്ങൾ വിവരിക്കുന്നതിടെ അപമാനിക്കപ്പെട്ട ചില സംഭവങ്ങളും അനീഷ് വെളിപ്പെടുത്തിയിരുന്നു. ‘ചില ആളുകള്‍…

Read More

‘വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’; പ്രിയാ വാര്യരെ ട്രോളി ഒമർ ലുലു

പ്രിയാ വാര്യർക്കെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയയെ പ്രശസ്തയാക്കിയ രംഗത്തെ കുറിച്ച് താരം അടുത്തിടെ നടത്തിയ പരാമർശമാണ് പോസ്റ്റിനാധാരം. ദ പേളി മാണി ഷോയിലായിരുന്നു പ്രിയാ വാര്യറുടെ വെളിപ്പെടുത്തൽ. അഡാർ ലൗവിലെ കണ്ണിറുക്കുന്ന രംഗം താൻ സ്വയം കൈയ്യിൽ നിന്നിട്ട് ചെയ്തതാണെന്നായിരുന്നു പ്രിയാ വാര്യർ പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രിയ തന്നെ രംഗത്തെ കുറിച്ച് പറഞ്ഞ അഭിമുഖം പോസ്റ്റ്…

Read More

ലൂസിഫറിലും ഭീഷ്മയിലും ലഹരിമരുന്ന് ഉപയോഗമില്ലേ?; ഒമർ ലുലു

ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്നത് ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു. നല്ല സമയം എന്ന സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു. ഈ വിഷയത്തിൽ മറുപടി പറഞ്ഞ് സംസാരിക്കുന്നതിനിടെയാണ് ഒമർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ”എനിക്ക് ഇതുവരെ എക്‌സൈസിൽനിന്നു നോട്ടിസ് കിട്ടിയിട്ടില്ല….

Read More

എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസ്

ഇന്നു റിലീസ് ചെയ്ത് ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കേസെടുത്തത്. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന…

Read More