
ഇസ്രയേൽ ആക്രമണം ; ഗാസയിലും ലബനാനിലും പ്രതിസന്ധി കൂടുതൽ വഷളാക്കിയെന്ന് ഒമാൻ വിദേശകാര്യമന്ത്രി
നിരന്തര ഇസ്രായേൽ ആക്രമണം മൂലം ഗാസ്സ മുനമ്പിലെയും ലബനാനിലെയും മാനുഷിക പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി പറഞ്ഞു. സൗദി അറേബ്യയിലെ റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഒമാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെസിഡൻഷ്യൽ അയൽപക്കങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ബോംബാക്രമണത്തിന്റെയും നശീകരണത്തിന്റെയും വംശഹത്യയുടെയും ദൃശ്യങ്ങൾ മാനവികതയുടെ എല്ലാ മാനദണ്ഡങ്ങൾക്കും അതീതമാണ്. ദുരിതാശ്വാസ സഹായം എത്തിക്കുന്നത് എളുപ്പമാക്കുന്നതിന് ഇടനാഴികൾ തുറക്കുന്നതിന് സംയുക്ത പ്രവർത്തനത്തിന്…