
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ സ്ഥിരം സമിതിയിൽ മൂന്ന് ഒമാനികൾ
കായിക മേഖലയിലെ വൈദഗ്ധ്യവും കഴിവും കണക്കിലെടുത്ത് മൂന്ന് ഒമാനികളെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ കമ്മിറ്റികളിലെ പ്രമുഖ സ്ഥാനങ്ങളിലേക്ക് നിയമിച്ചു. ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ മെഡിക്കൽ കമ്മിറ്റി ചെയർമാനായി ഡോ. സയ്യിദ് സുൽത്താൻ യാറൂബ് അൽ ബുസൈദിയെയാണ് നിയമിച്ചത്. ഹെൽത്ത് കെയർ, സ്പോർട്സ് മെഡിസിൻ എന്നിവയിലെ അദ്ദേഹത്തിന്റെ വിപുലമായ അനുഭവവും പരിശ്രമങ്ങളും പരിഗണിച്ചാണ് സുപ്രധാന ചുമതല നൽകിയിരിക്കുന്നത്. കൗൺസിലിന്റെ മീഡിയ കമ്മിറ്റി അംഗമായി അഹമ്മദ് സെയ്ഫ് അൽ-കഅബി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കായിക മേഖലയിലെ സമത്വത്തെ പിന്തുണക്കുന്നതിലും സ്ത്രീകളെ…