
ഒമാനി ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി ; സ്വീകരിച്ച് എൻഡോവ്മെന്റ് , മതകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും
ഒമാനി ഹജ്ജ് മിഷൻ സംഘം സൗദി അറേബ്യയിൽനിന്ന് കഴിഞ്ഞ ദിവസം മസ്കത്തിൽ തിരിച്ചെത്തി. പുണ്യഭൂമിയിലെത്തിയ ഒമാനി തീർഥാടകർക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ മികച്ച സേവനങ്ങളായിരുന്നു ഹജ്ജ് മിഷൻ സംഘം നടത്തിയിരുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മിഷനിലെ അംഗങ്ങളെ എൻഡോവ്മെൻറ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ് ഹജ്ജ് മിഷനെ നയിച്ചിരുന്നത്. ജൂൺ രണ്ടിനായിരുന്നു സംഘം സൗദിയിലേക്ക് പുറപ്പെട്ടിരുന്നത്. ഫത്വ്വ,…