
ഒമാൻ ടൂറിസം മന്ത്രാലയത്തിൻ്റെ ക്യാമ്പയിന് ഇന്ത്യയിൽ തുടക്കം
വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഒമാൻ സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ ക്യാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്. ഡൽഹിക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ കീഴിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. സുൽത്താനേറ്റിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ആതിഥ്യ മര്യാദ എന്നിവ പരിചയപ്പെടുത്തിയാണ് ക്യാമ്പയിൻ മുന്നോട്ട് പോവുന്നത്. കൂടാതെ സുൽത്താനേറ്റിന്റെ ടൂറിസം ഇവന്റുകൾ, വിവാഹ…