
ഒമാന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന കാമ്പയിന് ഇന്ത്യയിൽ തുടക്കം
ഒമാനിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുനതിനുമായിട്ടുള്ള പ്രമോഷനൽ ക്യാമ്പയിന് തുടക്കമായി. ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പൂർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഈ മാസം അവസാനം വരെ ആണ് ക്യാമ്പയിൻ നടക്കുക . ഒമാനും ഇന്ത്യയും തമ്മിൽ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ്…