ഒമാൻ ദേശീയ ദിനം ആഘോഷിച്ച് റഷ്യയിലെ ഒമാൻ എംബസി

സു​ൽ​ത്താ​നേ​റ്റി​ന്റെ 54-മ​ത് ദേ​ശീ​യ​ദി​നം റ​ഷ്യ​യി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. റ​ഷ്യ​യു​ടെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ബ​ലാ​റ​സി​ലെ ഒ​മാ​ന്‍റെ നോ​ൺ റ​സി​ഡ​ന്‍റ് അം​ബാ​സ​ഡ​റു​മാ​യ അ​മൗ​ദ് സ​ലിം അ​ൽ തു​വൈ​ഹി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. റ​ഷ്യ​യു​ടെ അം​ഗീ​കാ​ര​മു​ള്ള ന​യ​ത​ന്ത്ര സേ​നാം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ബി​സി​ന​സു​കാ​ർ, റ​ഷ്യ​യി​ലെ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ളും അ​ട​യാ​ള​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​മാ​ന്‍റെ ച​രി​ത്ര​വും വി​ശ​ദീ​ക​രി​ച്ചു.

Read More

ഒമാൻ ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ.​ഒ.​സി) സ​ലാ​ല​യി​ൽ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. മ്യൂ​സി​ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു. പ്ര​സി​ഡ​ന്റ്‌ ഡോ. ​നി​ഷ്‌​താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹാ​ന മു​സ്ത​ഫ, ശ്യാം ​മോ​ഹ​ൻ, ദീ​പ ബെ​ന്നി, സ​ജീ​വ് ജോ​സ​ഫ്, ഫി​റോ​സ് റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യാ​സ് മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും ഡി​മ്പി​ൾ ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി കൗ​ൺ​സി​ൽ സ​ലാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ര​ക്ഷാ​ധി​കാ​രി ഈ​പ്പ​ൻ പ​ന​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു….

Read More

ഒമാൻ ദേശീയ ദിനാഘോഷം ; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ച് സുൽത്താൻ

ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തേ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​ർ, ഉ​ന്ന​ത​ർ, പ്ര​ഗ​ല്ഭ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് രാ​ജ​കീ​യ മെ​ഡ​ലു​ക​ൾ ന​ൽ​കി. ദേ​ശീ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ലു​ള്ള അ​വ​രു​ടെ പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് അ​ൽ​ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. ഒ​മാ​ൻ സി​വി​ൽ ഓ​ർ​ഡ​ർ സെ​ക്ക​ൻ​ഡ് ക്ലാ​സ് മെ​ഡ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​വ​ർ: സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്‌​സ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് തൈ​മൂ​ർ ബി​ൻ അ​സ​ദ് അ​ൽ സ​ഈ​ദ്, ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മ​ർ​വാ​ൻ ബി​ൻ തു​ർ​ക്കി അ​ൽ സ​ഈ​ദ്, പ്രൈ​വ​റ്റ് ഓ​ഫി​സ്…

Read More

ഒമാൻ ദേശീയ ദിനാഘോഷം ; സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച സീ​ബി​ലും ബ​ർ​ക്ക​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ ബ​റ​ക്ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഹ​ൽ​ബ​ൻ ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​ക്കി​ങ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഒ.​പി പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സു​കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഒമാൻ ദേശീയ ദിനാഘോഷം ; നവംബർ 20,21 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും.രാജ്യത്തിന്റെ 54-മത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വര​വേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.

Read More

ഒമാൻ ദേശീയ ദിനാഘോഷം; ലോഗോ പുറത്തിറക്കി

53-ആം ദേശീയദിനാഘോഷത്തിൻറെ ഭാഗമായുള്ള ലോഗോ ഒമാൻ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ലോഗോയിലുള്ളത്. വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്രസ്ഥാനം. സമൂഹം, സ്ഥിരത, മികവ്, ഭാവി എന്നിവയെല്ലാം അർഥമാക്കുന്നതാണ് ലോഗോ. നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം നടക്കുക.

Read More