
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ; മാർഗ നിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം
വേതന സംരക്ഷണ സംവിധാനം അനുസരിച്ച് (ഡബ്ല്യ.പി.എസ്) ശമ്പളം കൈമാറുന്നതിന് മാർഗനിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് സമയബന്ധിതവും കൃത്യവുമായി വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുകൂടിയാണ് നിർദേശങ്ങൾ. കൃത്യസമയത്ത് ശമ്പളം നൽകാത്ത തൊഴിലുടമകൾക്ക് ഉടൻ പിഴ ചുമത്താനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജീവനക്കാർക്ക് സമയബന്ധിതവും കൃത്യവുമായ വേതനം നൽകുന്നതിന് സഹായിക്കുന്നതാണ് മാർഗനിർദേശങ്ങൾ. ജീവനക്കാരൻ ശമ്പളത്തിന് അർഹനായതുമുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണം. പണം ട്രാൻസ്ഫർ ചെയ്ത മാസമല്ല ശമ്പളം നൽകിയ മാസമാണ് രേഖപ്പെടുത്തേണ്ടത്….