സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം
സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ബാഗുകകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. കുട്ടികൾക്ക് സ്‌കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം. മാർക്കറ്റിൽ ലഭിക്കുന്ന സ്‌കൂൾ ബാഗുകളിൽ പലതും ഭാരം കൂടിയതും കുട്ടികൾക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തുമാണ്. കുട്ടികൾ ഉപയോഗിക്കുന്ന ബാഗുകളുടെ നിലവാരം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം…