
ഫിഫ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഒമാൻ കായിക യുവജന മന്ത്രി
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ഒമാൻ്റെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് കൂടിക്കാഴ്ച നടത്തി. കുവൈത്തിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അമീർ ശൈഖ് മിശ്അൽ അൽ അഹ് മദ് അൽ ജാബിർ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ ദീ യസീൻ കൈമാറി.