ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത്​ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സ്​ഥാനാരോഹണദിനമായ ജനുവരി 11ന്​ ആയിരിക്കും. അന്ന്​ വ്യാഴാഴ്​ച ആയതിനാൽ ​വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നു ദിവസം അവധി ലഭിക്കും. അവധി ദിനങ്ങൾ സുൽത്താന്‍റെ സ്ഥാനോരഹണ ദിനം: ജനുവരി 11 ഇസ്​റാഅ്​ മിഅ്​റാജ്​ : റജബ് 27 (മാർച്ച് നാലിന്​ സാധ്യത) ഈദുൽ ഫിത്തർ:…

Read More

ഒമാൻ ദേശീയ ദിനാഘോഷം; പൊതുഅവധി പ്രഖ്യാപിച്ചു

ഒമാൻന്‍റെ 53ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ്​ വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. പലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​. സുൽത്താന്‍റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും ആഘാഷങ്ങൾ ഒതുങ്ങും. നവംബർ 18ആണ്​ രാജ്യത്ത്​ ദേശീയദിനം കൊണ്ടാടുന്നത്​.

Read More

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി 2023 ഏപ്രിൽ 20, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. വാരാന്ത്യ അവധിദിനങ്ങൾ അടക്കം അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ അവധി ഏപ്രിൽ 24, തിങ്കളാഴ്ച വരെയാണ്. ഈദുൽ ഫിത്ർ അവധിദിനങ്ങൾക്ക് ശേഷം ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ…

Read More