ഒമാൻ ദേശീയ ദിനം ആഘോഷിച്ച് റഷ്യയിലെ ഒമാൻ എംബസി

സു​ൽ​ത്താ​നേ​റ്റി​ന്റെ 54-മ​ത് ദേ​ശീ​യ​ദി​നം റ​ഷ്യ​യി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. റ​ഷ്യ​യു​ടെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ബ​ലാ​റ​സി​ലെ ഒ​മാ​ന്‍റെ നോ​ൺ റ​സി​ഡ​ന്‍റ് അം​ബാ​സ​ഡ​റു​മാ​യ അ​മൗ​ദ് സ​ലിം അ​ൽ തു​വൈ​ഹി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. റ​ഷ്യ​യു​ടെ അം​ഗീ​കാ​ര​മു​ള്ള ന​യ​ത​ന്ത്ര സേ​നാം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ബി​സി​ന​സു​കാ​ർ, റ​ഷ്യ​യി​ലെ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ളും അ​ട​യാ​ള​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​മാ​ന്‍റെ ച​രി​ത്ര​വും വി​ശ​ദീ​ക​രി​ച്ചു.

Read More

ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി

ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണമെന്നും യാത്രകാലാവധി കഴിഞ്ഞാൽ പിഴ ഈടാക്കുമെന്നും എംബസി പൗരന്മാരെ ഓർമിപ്പിച്ചു. ഇന്ത്യയുടെ വിസ നിയമം വളരെ കർശനമാണ്. അതുകൊണ്ട് തന്നെ ഒമാൻ പൗരന്മാർ യാത്രയുടെ ആവശ്യാനുസരണമുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണം. ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്റ്‌സ് വിസകൾ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഓരോ വിസയുടെ കാലാവധി അത് അനുവദിക്കുമ്പോൾ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല, അതുകൊണ്ട് തന്നെ വിസാ കാലാവധി കഴിയുന്നത് ശ്രദ്ധിക്കണം….

Read More

‘ഈജിപ്റ്റ് പൗ​രൻമാർക്ക് ഒമാനിലേക്ക് ടൂറിസ്റ്റ് വിസ നിരോധനം’ ; വാർത്ത വ്യാജമെന്ന് ഒമാൻ എംബസി

ഒ​മാ​നി​ലേ​ക്ക്​ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ കൈ​റോ​യി​ലെ ഒ​മാ​ൻ എം​ബ​സി വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എം​ബ​സി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. ഈ​ജി​പ്തു​കാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ​ക​ൾ ഒ​മാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വെ​ബ്‌​സൈ​റ്റ് വ​ഴി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും എം​ബ​സി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More