ഒമാനിൽ തൊഴിൽ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി മസ്‌കറ്റിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്‌കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.  മസ്‌കറ്റ് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പോലീസ് എന്നവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമങ്ങൾ ലംഘിച്ച 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അനധികൃതമായി വഴിയോര കച്ചവടം നടത്തിയവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. بهدف متابعة القوى العاملة غير العمانية…

Read More