ഏപ്രിൽ വരെ ഒമാൻ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 4,901,796 യാത്രികർ
ഒമാൻ വിമാനത്താവളങ്ങളിലൂടെ 2024 ഏപ്രിൽ അവസാനത്തോടെ സഞ്ചരിച്ചത് 4,901,796 യാത്രികർ. 36,042 വിമാനങ്ങളിലായാണ് ഇത്രയും പേർ സഞ്ചരിച്ചത്. ഇതോടെ ഒമാനിലെ വിമാന യാത്രികരുടെ എണ്ണം 16.4 ശതമാനം വർധിച്ചതായി ഒമാൻ ഒബ്സർവറടക്കം റിപ്പോർട്ട് ചെയ്തു. 2023ൽ ഇതേ കാലയളവിൽ 32,071 വിമാനങ്ങളിലായി 4, 209,846 യാത്രികരാണ് ഒമാൻ വിമാനത്തളങ്ങളിലൂടെ സഞ്ചരിച്ചിരുന്നത്. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 32,520 വിമാനങ്ങളിലായി 4,430,119 ആയിരുന്നു. എന്നാൽ ഇപ്പോൾ 16.8 ശതമാനം വർധിച്ചതായും 332,391 അന്താരാഷ്ട്ര വിമാനങ്ങളിലായി 4,97,728…