ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്; ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് എൻഡിപിഎസ് ആക്ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പോലീസ് നിർദ്ദേശം ലഭിച്ചു. ലഹരിപാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ലഹരി…

Read More

കൊച്ചിയിലെ ലഹരിക്കേസ്;ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും, പ്രയാഗക്ക് ക്ലീൻചിറ്റ്

ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് അറിയിച്ച് പൊലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവർ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുംമെന്നും പൊലീസ് അറിയിച്ചു….

Read More

പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത് പ്രയാഗ മാര്‍ട്ടിനാണെന്ന്; ശ്രീനാഥ് ഭാസി വന്നത് സുഹൃത്ത് വഴി: ഓം പ്രകാശ്‌

രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് പറഞ്ഞു.  ശ്രീനാഥ് ഭാസി കൂട്ടുകാരന്‍ മാത്രമാണ്. തന്റെ റൂമില്‍നിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ല. ഇതെല്ലാം ഷിഹാസിന്റെ റൂമില്‍നിന്നാണ് കിട്ടിയത്. ജീവിതത്തില്‍ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ല. മണല്‍ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനകത്ത് എത്രയോ പേര്‍…

Read More

ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി മരുന്നു കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ഇന്നു ചോദ്യം ചെയ്യും. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇരുവരുടേയും വീടുകളിൽ നോട്ടീസ് നൽകി. ലഹരി പാർട്ടിയിൽ പങ്കെടുക്കാനായി ശ്രീനാഥ് ഭാസിയും പ്രയാഗ…

Read More

കൊച്ചി ലഹരിക്കേസ്; ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പരിശോധന ഫലം ഉടൻ

കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. രാസ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന്…

Read More

മയക്കുമരുന്ന് ഉപയോഗം തെളിയിക്കാൻ കഴിഞ്ഞില്ല ; ഗുണ്ടാ നേതാവ് ഓം പ്രകാശിന് ജാമ്യം

ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദർശൻ അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യും. പ്രതികളുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ…

Read More

‘കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല’; പ്രയാഗ മാർട്ടിൻ

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ലഹിരി ഉപയോഗിക്കുന്നയാളല്ല താൻ. യാതൊരു ലഹരിയും ഉപയോഗിച്ചില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍എത്തിയെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ്…

Read More

ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ സന്ദർശിച്ചു; ലഹരി ഇടപാടിൽ അന്വേഷണം ശക്തമാക്കി പൊലീസ്

ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളുടെ പേരുമുണ്ടെന്ന് വിവരം. കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്. നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവർ ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓം പ്രകാശിന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്….

Read More

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ അറസ്റ്റ്; സിനിമാ താരങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്

കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കൽനിന്ന് പൊലീസ് കൊക്കൈൻ പിടിച്ചെടുത്തിരുന്നു. കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പാർട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയിൽ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ്…

Read More