ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു; ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു

പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. തുടർച്ചയായി രണ്ടാമതായി സ്പീക്കർ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഓം ബിർള. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ…

Read More

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ നിർദ്ദേശിച്ച് ബിജെപി

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുകയാണ്. കോൺഗ്രസ് എതിർപ്പ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികൾക്ക് മുന്നിൽ വെച്ചു. അതേ സമയം, സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്…

Read More

ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള

ജൂൺ 26ന് നടക്കുന്ന ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുതിയ സ്‌പീക്കറെയും ഡെപ്യുട്ടി സ്‌പീക്കറെയും തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 4 വരെ നടക്കും. എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ പരീക്ഷണമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്പീക്കറുടെ നിർണായക പങ്ക് കണക്കിലെടുത്ത് ബി.ജെ.പി സ്ഥാനം നിലനിർത്തുമെന്ന ഊഹാപോഹങ്ങൾ ശക്തമാണെങ്കിലും, സഖ്യകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും ഇതിൽ വിയോജിപ്പുണ്ട്.

Read More

മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി

ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്ത് വന്നിരിക്കുന്നത്. ആനന്ദാണ്, ബിജെപി എംപി നിഷികാന്ത് ദുബൈക്ക് വിവരങ്ങൾ കൈമാറിയത്. അതേസമയം, ഹിരൺ അന്ദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിച്ച് രം​ഗത്തെത്തി. ദുബൈയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്നാണ് ഹിരൺ അന്ദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ബിസിനസിലാണ് ശ്രദ്ധയെന്നും, രാഷ്ട്രീയ ബിസിനസിൽ താൽപര്യമില്ലെന്നും ഹിരൺ അന്ദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ബിജെപിക്കെതിരെ നിരന്തരം പാർലമെൻ്റിൽ വിമർശനമുന്നയിക്കുന്ന എംപിയാണ് ബംഗാളിൽ…

Read More

എം പിമാർ നിലവിട്ട് പെരുമാറുന്നു; അന്തസായി പെരുമാറാതെ സഭയിലേക്ക് ഇല്ല, ഇരുപക്ഷത്തേയും നിലപാട് അറിയിച്ച് സ്പീക്കർ ഓം ബിർള

വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ കേന്ദ്ര സർക്കാരിനിതിരെ പ്രതിപക്ഷവും, പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ദിവസവും സഭ സ്തംഭിക്കുന്ന സാഹചര്യവുമാണ്. ഈ സാഹചര്യത്തിലാണ് സഭാനടപടികള്‍ നിയന്ത്രിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എം.പിമാര്‍ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഓം ബിര്‍ളയുടെ തീരുമാനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഭയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഓം ബിര്‍ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. എം.പിമാര്‍…

Read More