
പാരീസിലെ ഒളിംമ്പിക്സ് വേദിയിൽ ചരിത്രം പറയാൻ ഖത്തർ
വെള്ളിയാഴ്ച പാരിസിൽ കൊടിയേറുന്ന ലോകകായിക മാമാങ്കവുമായി കൈകോർത്ത് ഖത്തർ മ്യൂസിയവും. ഒളിമ്പിക്സുമായി ബന്ധപ്പെട്ട കായിക പ്രദർശനവും വിവിധ പരിപാടികളുമായി ഖത്തർ മ്യൂസിയവും ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയവും പാരിസിൽ സജീവമാകും. ജൂലൈ 24ന് തുടങ്ങി സെപ്റ്റംബർ എട്ടുവരെയാണ് ഒളിമ്പിക്സിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഒളിമ്പിക്സ് ഓർമകളുടെയും, ലോകകായിക ചരിത്രങ്ങളുടെയും അപൂർവ ശേഖരമായ ദോഹയിൽ കായിക പ്രേമികളെ ആകർഷിക്കുന്ന ഒളിമ്പിക്സ് മ്യൂസിയം നേതൃത്വത്തിലാണ് ചൊവ്വാഴ്ച മുതൽ പാരിസിൽ പ്രദർശനങ്ങൾക്ക് വേദിയൊരുങ്ങുന്നത്. 2020ലെ ഖത്തർ-ഫ്രാൻസ് സാംസ്കാരിക…