
‘കൂടുതൽ ശക്തയായി തിരിച്ചുവരിക’; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി
പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്കായി സ്വർണമെഡലിനായി ഫൈനലിൽ മത്സരിക്കാനിരിക്കെ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും മോദി ഫേയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ‘വിനേഷ്, നീ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാജനകമാണ്. വാക്കുകളിൽക്കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്….